Advertisement

ആണായി വേഷം മാറി രണ്ട് വിവാഹം. ഭാര്യമാരെ പീഡിപ്പിച്ചതിന് അറസ്റ്റ്

February 15, 2018
1 minute Read
krishna

ആണായി വേഷം മാറി രണ്ട് വിവാഹം കഴിക്കുക. ഇരുഭാര്യമാരേയും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുക, പീഡനക്കേസില്‍ അകത്താവുക. നൈനിറ്റാളിലാണ് അവിശ്വസനീയമായ ഈ സംഭവം അരങ്ങേറിയത്. കൃഷ്ണ സെന്‍ എന്ന യുവതിയാണ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്. ഉത്തര്‍ പ്രദേശുകാരിയാണ് കൃഷ്ണ. കൃഷ്ണ സെന്‍ എന്ന പേരിലാണ് ഫെയ്സ് ബുക്ക് വഴി കൃഷ്ണ തന്റെ രണ്ട് ഭാര്യമാരേയും കണ്ടെത്തുന്നത്. ആണായുള്ള വേഷത്തിലുള്ള ചിത്രങ്ങളാണ് കൃഷ്ണ ഫെയ്സ ബുക്കില്‍ അപ് ലോഡ് ചെയ്തിരുന്നത്. പരിചയപ്പെട്ട രണ്ട് പേരെയും കൃഷ്ണ വിവാഹം കഴിച്ചു.

വിവാഹത്തിന് ശേഷം ആദ്യഭാര്യയില്‍ നിന്ന് ബിസിനസ് ആരംഭിക്കാനായി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇക്കാരണം പറഞ്ഞ് ഭാര്യ വീട്ടുകാരെ നിരന്തരം പീഡിപ്പിക്കുകയും ചെയ്തു. 2016ലാണ് രണ്ടാമത്തെ വിവാഹം കഴിക്കുന്നത്. രണ്ട് ഭാര്യമാരേയും ഒരു വീട്ടിലാണ് കൃഷ്ണ താമസിപ്പിച്ചിരുന്നത്. രണ്ടാം ഭാര്യയ്ക്ക് കൃഷ്ണ ആണല്ലെന്ന വിവരം അറിയാമായിരുന്നു. എന്നാല്‍ ആദ്യ ഭാര്യയില്‍ നിന്ന് ആവശ്യപ്പെട്ട പണം ലഭിച്ചാല്‍ പകുതി തരാമെന്ന് പറഞ്ഞ് രണ്ടാം ഭാര്യയെ ഒപ്പം കൂട്ടി. പീഡനം സഹിക്കാന്‍ വയ്യാതെ ആദ്യ ഭാര്യ കേസ് നല്‍കിയതോടെയാണ് കള്ളക്കഥ പൊളിഞ്ഞത്. പോലീസ് നടത്തിയ പരിശോധനയില്‍ കൃഷ്ണ പെണ്ണാണെന്ന് തെളിയുകയായിരുന്നു.

krishna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top