നേഴ്‌സുമാരുടെ സമരം ശക്തമായി തുടരുമെന്ന് ജാസ്മിന്‍ ഷാ

ചേര്‍ത്തല കെവിഎം ആശുപത്രിയ്ക്കു മുന്‍പില്‍ നടക്കുന്ന നഴ്‌സുമാരുടെ സമരം കൂടുതല്‍ ശക്തമായി തുടരുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ. മിനിമം വേതനം നല്‍കുക, ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നിന്ന് പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കുക, അമിത ജോലി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 179 ദിവസമായി കെവിഎം ആശുപത്രിയ്ക്ക് മുന്‍പില്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനമൊട്ടാകെയുള്ള അമ്പതിനായിരത്തോളം നഴ്‌സുമാര്‍ ഇന്നത്തെ സമരത്തില്‍ പങ്കെടുത്തു. സമരക്കാര്‍ ദേശീയപാത ഉപരോധിച്ചു. സമരം കൂടുതല്‍ ശക്തമാക്കി മുന്നോട്ടുകൊണ്ടുപോകുമെന്നും എന്നാല്‍ ദേശീയപാത ഉപരോധം ഇനി ഏര്‍പ്പെടുത്തില്ലെന്നും യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here