ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കും; പദ്ധതി ആവിഷ്കരിച്ച് റെയില്‍വേ

ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാലും ടിക്കറ്റ് തുക മുഴുവന്‍ യാത്രക്കാരന് തിരികെ ലഭിക്കുന്ന പദ്ധതി ആവിഷ്ക്കരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് ലഭിക്കും. ഈ പദ്ധതി വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് റെയില്‍വേ അറിയിച്ചു. ഇ ടിക്കറ്റ് വഴിയും കൗണ്ടര്‍ വഴിയും ഈ ആനുകൂല്യം ലഭിക്കും.
ടിക്കറ്റിന്റെ തുക മുഴുവന്‍ തിരികെ ലഭിക്കുന്ന സാഹചര്യങ്ങള്‍ ഇതാണ്:
-ട്രെയിൻ മൂന്നു മണിക്കൂറിൽ അധികം വൈകിയാൽ
– യഥാർഥ വഴിയിൽനിന്നു ട്രെയിൻ തിരിച്ചുവിട്ടാൽ
– യാത്ര പുറപ്പെടേണ്ട സ്റ്റേഷനോ അവസാനിപ്പിക്കേണ്ട സ്റ്റേഷനോ ട്രെയിൻ വഴിതിരിച്ചുവിടുന്പോൾ ഉൾപ്പെടാതിരുന്നാൽ
– യാത്ര ചെയ്യേണ്ട കോച്ച് ട്രെയിനിൽ ഘടിപ്പിക്കാതിരുന്നാൽ/അധികൃതർ പകരം സംവിധാനം ഏർപ്പെടുത്താതിരുന്നാൽ
– ഉയർന്ന ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം കുറഞ്ഞ ക്ലാസിൽ ടിക്കറ്റ് അനുവദിച്ചാൽ(ഇത്തരം സാഹചര്യങ്ങളിൽ ലോവർ ക്ലാസ് ടിക്കറ്റ് സ്വീകരിച്ചാൽ ഉയർന്ന ക്ലാസുമായി വ്യത്യാസം വരുന്ന തുകയും മടക്കി നൽകും ).
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here