പ്രാദേശിക തൊഴില്‍ സംവരണം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങളും

തദ്ദേശീയ തൊഴില്‍ സംവരണ പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മലയാളികളെ ബാധിക്കാന്‍ സാധ്യതയുള്ള വിഷയമാണ് പ്രാദേശിക തൊഴില്‍ സംവരണം. സൗദിയില്‍ നിതാഖത്ത് സംവരണം നടപ്പിലാക്കിയ രീതിയില്‍ സ്വന്തം സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്ക് സംസ്ഥാനത്തിനകത്ത് തന്നെ ജോലി ഉറപ്പാക്കാവുന്ന രീതിയിലേക്ക് സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറെടുക്കുന്നതായാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. അങ്ങനെ ഒരു തീരുമാനത്തിലേക്ക് സംസ്ഥാനങ്ങള്‍ തയ്യാറെടുത്താല്‍ മറ്റ് സംസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളെ അത് കാര്യമായി ബാധിക്കും. വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴിലുകളില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനം സംവരണം എന്ന കര്‍ണാടക സര്‍ക്കാരിന്റെ ബില്‍ അടിസ്ഥാനമാക്കിയാണ് മറ്റ് സംസ്ഥാനങ്ങളും ഇതിനായി മുന്നോട്ടെത്തുന്നത്. 2016ലെ കണക്കനുസരിച്ച് കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലായി 6.5 ലക്ഷം മലയാളികളാണുള്ളത്. കേരളത്തിനു പുറത്തുള്ളവരില്‍ ഭൂരിഭാഗവും കര്‍ണാടകയിലാണ് താമസിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here