നിര്‍ണായക മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ നേരിടും

വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നും കേരളത്തിന് ഉപകാരപ്പെടില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കും മഞ്ഞപടയുടെ ആരാധകര്‍ക്കും നന്നായിട്ടറിയാം. നിര്‍ണായകമായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇന്ന് രാത്രി എട്ടിന് ഗുവാഹട്ടിയിലാണ് മത്സരം. 15 കളികളില്‍ നിന്ന് 21 പോയിന്റ് നേടിയിട്ടുള്ള ബ്ലാസ്റ്റേഴ്‌സിന് ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. മാത്രമല്ല മൂന്ന് കളികളും വിജയിച്ചാല്‍ തന്നെ മറ്റ് ടീമുകളുടെ പ്രകടനത്തെയും പ്ലേ ഓഫ് പ്രവേശനത്തിനുവേണ്ടി ആശ്രയിക്കേണ്ടി വരും. അതിനാല്‍ ഇന്നത്തെ മത്സരം ബ്ലാസ്റ്റേഴ്‌സിന് ജീവന്‍മരണപോരാട്ടമാണ്. നോര്‍ത്ത് ഈസ്റ്റിനാണെങ്കില്‍ സെമി സാധ്യതകള്‍ മുഴുവനായും അവസാനിച്ചു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here