ഇറാനിൽ വിമാനം തകർന്ന് 66 പേർ മരിച്ചെന്ന് റിപ്പോർട്ട്

ടെഹ്രാനിൽ നിന്നും യസൂജിലേക്ക് പറന്ന അസിമൻ വിമാനം ഇറാനിൽ തകർന്നുവീണ് 66 പേർ മരണപ്പെട്ടുവെന്ന് റിപ്പോർട്ട്. 60 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
എടിആർ 72 എന്ന വിമാനം ഇന്ന് വെളുപ്പിനെ 5 മണിക്കാണ് പുറപ്പെട്ടത്. പുറപ്പെട്ട് 20 മിനിറ്റിന് ശേഷം റഡാറിൽ നിന്നും കാണാതായ വിമാനം തകർന്നുവെന്ന വാർത്ത അൽപ്പം മുമ്പാണ് പുറത്തുവന്നത്.
ഇറാനിലെ സെന്റ്രൽ ഇസ്ഫഹാൻ ജില്ലയിലെ സെമിറോമിന് സമീപമാണ് വിമാനം തകർന്നുവീണത്.
iran plane crash killed 66
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here