Advertisement

വിജയ പരമ്പര തുടര്‍ന്ന് ഗോകുലം; മിനര്‍വ പഞ്ചാബിനെയും അട്ടിമറിച്ചു

February 20, 2018
1 minute Read
Gokulam

ഐ-ലീഗില്‍ ഗോകുലം എഫ്‌സിക്ക് വീണ്ടും തകര്‍പ്പന്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ശക്തരായ മിനര്‍വ പഞ്ചാബിനെയാണ് ഗോകുലം അട്ടിമറിച്ചത്. മുന്‍പ് നടന്ന മത്സരങ്ങളില്‍ കരുത്തരായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും ഗോകുലം എഫ്‌സി തോല്‍പ്പിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. ഹെന്റി കിസേക്കയാണ് വിജയഗോള്‍ നേടിയത്.

ആദ്യ പകുതി ഗോള്‍ രഹിതമായാണ് കലാശിച്ചത്. കളിയുടെ 75-ാം മിനിറ്റിലായിരുന്നു മികവുറ്റ ബൈസിക്കള്‍ കിക്കിലൂടെ ഹെന്റി ഗോള്‍ നേടിയത്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു വി​ജ​യ​ത്തോ​ടെ ഗോ​കു​ലം പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top