നോക്കിയ ഫോണിനൊപ്പം എയര്‍ടെല്‍ സിം വാങ്ങിയാല്‍ 2000രൂപ ക്യാഷ് ബാക്ക്

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ക്യാഷ് ബാക്ക് ഓഫറുമായി നോക്കിയ. നോക്കിയ2, നോക്കിയ 3 എന്നീ 4ജി സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. എയര്‍ടെല്‍ സിം സഹിതം ലഭിക്കുന്ന ഈ നോക്കിയ 4ജി ഫോണില്‍ 169രൂപയ്ക്ക് ആദ്യം റീ ചാര്‍ജ്ജ് ചെയ്താല്‍ ഈ ഓഫര്‍ ലഭിക്കും. ഒരു ജിബി വീതം 4ജി ഡാറ്റ ദിവസവും ലഭിക്കുന്ന പാക്കേജാണിത്. ആദ്യത്തെ 18മാസത്തിനുള്ളില്‍ 3500രൂപയ്ക്ക് ചെയ്യുന്നവര്‍ക്ക് ആദ്യ ഗഡുവായി 500രൂപ ലഭിക്കും,. പിന്നീടുള്ള 18 മാസവും 3500രൂപയ്ക്ക് റീ ചാര്‍ജ്ജ് ചെയ്യണം. 1500രൂപ അപ്പോള്‍ തിരികെ ലഭിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here