Advertisement

ചെങ്കൊടിയേന്തി പൂരനഗരി; സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആകര്‍ഷണമായി ഹരിത നയം

February 21, 2018
0 minutes Read
CPM green protocol

സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ ഒരുങ്ങി കഴിഞ്ഞു. ശക്തന്റെ തട്ടകവും പൂരനഗരിയും തൃശൂരിന്റെ ഹൃദയഭാഗമായ തേക്കിന്‍കാട് മൈതാനവും ചുവപ്പണിഞ്ഞുള്ള നില്‍പ്പ് ഏറെ ആകര്‍ഷണീയമാണ്. പൂര്‍ണമായും ഹരിത നയത്തിലാണ് ഇത്തവണത്തെ സമ്മേളനം തൃശൂരില്‍ നടക്കുന്നത്. ഫ്‌ളക്‌സുകളും പ്ലാസ്റ്റിക്ക് ഉപകരണങ്ങളും കുപ്പിവെള്ളവും മറ്റ് അജൈവ വസ്തുക്കളും പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള സമ്മേളനത്തിനാണ് ഇത്തവണ തൃശൂര്‍ സാക്ഷ്യം വഹിക്കുന്നത്. പ്ലാസ്റ്റിക് തോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഉപയോഗിക്കാതെയാണ് സമ്മേളന നഗരിയെ ഒരുക്കിയിരിക്കുന്നത്. കൂറ്റന്‍ ചുവപ്പുതുണിയില്‍ വെള്ള പെയിന്റ് ഉപയോഗിച്ചാണ് സമ്മേളനത്തിനുള്ള ബോര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കുമ്മായം കൊണ്ടുള്ള ചുമരെഴുത്തും കമ്പും വൈക്കോലും ഉപയോഗിച്ചുള്ള സമ്മേളനക്കുടിലുകളും ഏറെ വ്യത്യസ്തമായ കാഴ്ചയാണ് തൃശൂരില്‍ ഒരുക്കിയിരിക്കുന്നത്. ഹരിത നയത്തിന്റെ ഭാഗമായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് നല്‍കുന്നത് മുളയില്‍ നിര്‍മ്മിച്ച ബാഡ്ജുകളാണ്. മുളയില്‍ നിര്‍മ്മിച്ച ബാഡ്ജുകള്‍ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top