കര്‍ണാടകയില്‍ 150 സീറ്റുകള്‍ ബിജെപി നേടും; രാഹുല്‍ ഗാന്ധിയെ ‘കുട്ടി’ എന്ന് അഭിസംബോധന ചെയ്ത് യെദിയൂരപ്പ

കര്‍ണാടകയില്‍ രാഷ്ട്രീയ പോര് മുറുകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയുടെ തിരഞ്ഞെടുപ്പ് പോര്‍ക്കളം ചൂടുപിടിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘കുട്ടി’ എന്ന് വിളിച്ചാണ് കര്‍ണാടകയിലെ ബിജെപി അധ്യക്ഷന്‍ പ്രസംഗിച്ചത്. തിരഞ്ഞെടുപ്പില്‍ കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് യെദിയൂരപ്പ. രാഹുല്‍ ഗാന്ധിയെ കുട്ടി എന്ന് വിളിച്ച് പ്രസംഗിച്ച യെദിയൂരപ്പ വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കര്‍ണാടകയില്‍ 150 സീറ്റുകള്‍ നേടുമെന്നും പറഞ്ഞു. 225 നിയമസഭാ സീറ്റുകളാണ് കര്‍ണാടകയില്‍ ഉള്ളത്.
By bringing that baccha (Rahul Gandhi) in #Karnataka, we now know that we will win more than 150 seats here: B. S. Yeddyurappa pic.twitter.com/pXbXOukXk0
— ANI (@ANI) February 21, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here