മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞു

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മർദ്ദിച്ചുകൊന്ന മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞു. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുമ്പിൽവെച്ചാണ് ആംബുലൻസ് തടഞ്ഞത്. പ്രതികളെ പിടികൂടാതെ പോസ്റ്റുമാർട്ടം നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധക്കാർ ആംബുലൻസ് തടഞ്ഞത്.
ഇന്ന് രാവിലെയാണ് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച ആദിവാസി യുവാവ് മരിക്കുന്നത്. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. അട്ടപ്പാടി മുക്കാലിയിലാണ് സംഭവം. പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ചാണ് നാട്ടുകാർ മധുവിനെ പിടികൂടുന്നത്. പോലീസ് എത്തുന്നതിന് മുമ്പായി മധുവിനെ ഇവർ മർദ്ദിച്ചിരുന്നു. ഏറെക്കാലമായി ഈ പ്രദേശത്ത് കടകളിൽ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here