മധുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും; സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും : മന്ത്രി എകെ ബാലൻ

മധുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി എകെ ബാലൻ. കുറ്റവാളികൾ ആരും രക്ഷപ്പെടില്ലെന്നും, സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി എകെ ബാലൻ നാളെ അട്ടപ്പാടി സന്ദർശിക്കും.
മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ച കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ മരണത്തിൽ നാടെങ്ങും വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. അട്ടപ്പാടിയിൽ ആദിവാസികൾ റോഡ് ഉപരോധിക്കുന്നുണ്ട്. നേരത്തെ മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here