പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മധുവിന്റെ ബന്ധുക്കള്‍

പ്രതികളെ അറസ്റ്റ് ചെയ്യാതെ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മധുവിന്റെ ബന്ധുക്കള്‍ . നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്നതാണെന്ന് മധുവിന്റെ അമ്മ മല്ലി പ്രതികരിച്ചിരുന്നു. സ്ഥലത്തെ ഡ്രൈവര്‍മാരടക്കമുള്ള ആളുകളാണ് മകനെ മര്‍ദ്ദിച്ചത്. മകന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. മകന്‍ മോഷണം നടത്തില്ലെന്നും അമ്മ മല്ലി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
മധുവിന്റെ മരണത്തില്‍ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രി എകെ ബാലനും പ്രതികരിച്ചിട്ടുണ്ട്.
കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. അട്ടപ്പാടി മുക്കാലിയിലാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ളയാളാണ് മധു. ഇയാള്‍ ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ മധുവിനെ പിടികൂടുന്നത്. പോലീസ് എത്തുന്നതിന് മുമ്പായി മധുവിനെ ഇവര്‍ ക്രൂരമായി മര്‍ദ്ധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here