Advertisement

ഷുഹൈബ് വധം: പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന്

February 23, 2018
0 minutes Read
shuhaib murder case 2 surrendered shuhaib murder case identification parade today

യൂത്ത് കോൺഗ്രസ് മട്ടന്നൂർ നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും. കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിലാണ് തിരിച്ചറിയൽ പരേഡ്. തില്ലങ്കേരി സ്വദേശികളായ എം.വി.ആകാശ്, രജിൻരാജ് എന്നിവരുടെ തിരിച്ചറിയൽ പരേഡാണു നടക്കുക.

അക്രമി സംഘത്തിലെ മറ്റു മൂന്നു പേർക്കു വേണ്ടിയുള്ള തിരച്ചിലും ഊർജിതമാണ്. കൊലപാതകത്തിനു ശേഷം ആകാശ് തില്ലങ്കേരിയിലെ ഒരു ക്ഷേത്രോത്സവത്തിനെത്തിയിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മാലൂർ, മട്ടന്നൂർ, ഇരിട്ടി, തില്ലങ്കേരി, മുഴക്കുന്നു മേഖലകളിൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top