യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവം; രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

അട്ടപ്പാടിയിൽ യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കടയുടമ ഹുസ്സൈൻ, കരീം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പാലക്കാട് ജില്ലാ കളക്ടറോടും എസ്പിയോടും വിശദീകരണം തേടിയ കമ്മീഷൻ രണ്ടാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച ആദിവാസി യുവാവ് മരിക്കുന്നത്. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. അട്ടപ്പാടി മുക്കാലിയിലാണ് സംഭവം.
പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ചാണ് നാട്ടുകാർ മധുവിനെ പിടികൂടുന്നത്. പോലീസ് എത്തുന്നതിന് മുമ്പായി മധുവിനെ ഇവർ മർദ്ദിച്ചിരുന്നു. ഏറെക്കാലമായി ഈ പ്രദേശത്ത് കടകളിൽ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്.
two arrested in connection with madhu murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here