മകന്റെ റണ്ണൗട്ടിന് കാരണക്കാരനായി ചന്ദർപോൾ; അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം

അച്ഛനും മകനും ഒരു മത്സരത്തില്‍ ഒരുമിച്ച് ബാറ്റ് ചെയ്യുക,ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് സാക്ഷിയായത് വെസ്റ്റിന്‍ഡീസില്‍ നടന്ന സൂപ്പര്‍ 50 കപ്പ് സെമിഫൈനലില്‍. വെസ്റ്റിന്‍ഡീസ് താരം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളും മകന്‍ ടെയ്ഗ്‌നരെയ്ന്‍ ചന്ദര്‍ പോളും. വിന്‍ഡ്‌വാര്‍ഡ് ഐലന്‍ഡുമായി നടന്ന മത്സരത്തില്‍ ഗയാനയ്ക്ക് വേണ്ടിയാണ് ഇരുവരും കളത്തിലിറങ്ങിയത്.
എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് മകന്റെ റണ്ണൗട്ടിന് കാരണക്കാരനായതും അച്ഛനാണ്. ചന്ദര്‍ പോള്‍ അടിച്ച പന്ത് എതിര്‍ ബൗളറുടെ കാലില്‍ തട്ടി നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റമ്പില്‍ തട്ടുകയായിരുന്നു. ഇതേ സമയം ചന്ദര്‍ പോള്‍ ജൂനിയര്‍ ക്രീസില്‍ നിന്ന് പുറത്തുമായിരുന്നു.മത്സരത്തില്‍ വിജയം വിന്‍ഡ്‌വാര്‍ഡ് ഐലന്‍ഡിനൊപ്പമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡ്‌വാര്‍ഡ് 107 റണ്‍സെടുത്ത തിയോഫൈലിന്റെ കരുത്തില്‍ 50 ഓവറില്‍ 286-7 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗയാനയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യാനിറങ്ങിയ 21കാരനായ ചന്ദര്‍പോള്‍ ജൂനിയും ഹേംരാജുമാണ്. എന്നാല്‍ ആദ്യ ഓവറില്‍ ഹംരാജ് പുറത്തായി.
അതോടെയാണ് വണ്‍ഡൗണ്‍ഡായി ശിവ്‌നരേയ്ന്‍ ചന്ദര്‍പോള്‍ ബാറ്റ് ചെയ്യാനെത്തിയത്. 43 കാരനായ അച്ഛനും മകനും ഒരേ സമയം ക്രീസില്‍. എന്നാല്‍ അധികനേരം ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല. 12 റൺസെടുത്ത് നിൽക്കവേ, മകൻ നിർഭാഗ്യം കൊണ്ട് റൺ ഔട്ടായി. 34 റണ്‍സെടുത്ത് അച്ഛനും പുറത്തായി. മത്സരത്തില്‍ 231 റണ്‍സിന് പുറതത്തായതോടെ ഗയാന സെമിഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here