തുടര്‍ച്ചയായി കരഞ്ഞു; മാതാവ് നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു

തുടർച്ചയായി കരഞ്ഞ നവജാതശിശുവിനെ അമ്മ എറിഞ്ഞ് കൊന്നു. കിഴക്കൻ ഡൽഹിയിലെ വിനോദ്പൂരിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. 25 ദിവസം പ്രായമായ പെണ് കുഞ്ഞിനെയാണ് അമ്മ കുപ്പത്തൊട്ടിയില്‍ എറിഞ്ഞ് കൊന്നത്. കുഞ്ഞിന്റെ അമ്മയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ പരിചരിച്ച് മടുത്തതുകൊണ്ടാണ് കുപ്പത്തൊട്ടിയിലെറിഞ്ഞതെന്ന് അമ്മ നേഹ പോലീസിനോടു സമ്മതിച്ചതായാണ് വിവരം.
കുഞ്ഞിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് കൊലപാകത്തിന്റെ ചുരുളഴിഞ്ഞത്. തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തായിരുന്നു പോലീസിന്റെ അന്വേഷണം. എന്നാൽ അന്വേഷണത്തിനിടെ പോലീസിന് നേഹയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. പെണ്‍കുഞ്ഞിനെ എറിഞ്ഞു സ്ഥലം മാതാവ് തന്നെയാണ് പോലീസിന് കാണിച്ച് കൊടുത്തത്. കുഞ്ഞിനെ കണ്ടെടുത്ത പോലീസ്, ഉടൻതന്നെ കുഞ്ഞിനെ എൽബിഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here