Advertisement

നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്താന്‍ വൈകും

February 26, 2018
0 minutes Read
sridevi death

നടി ശ്രീദേവിയുടെ മൃതദേഹം ദുബൈയിൽ നിന്ന് മുംബൈയിൽ എത്താൻ ഇനിയും വൈകും . ഫോറൻസിക് റിപ്പോർട് പൊലീസിന് അല്പം മുമ്പാണ് ലഭിച്ചത് .ഇനി മൃതദേഹം ദുബായ് സോനാപൂരിലെ എംബാമിങ് സെന്ററിലേക്ക് കൊണ്ട്പോകും.അവിടെ നിന്ന് വൈകുന്നേരത്തോടെ മാത്രമേ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുകയുള്ളൂ .മുംബൈയിലേക്ക്‌ നാല് മണിക്കൂർ പിന്നെയും വേണം .ഇന്ന് അർധരാത്രിയോടെ മാത്രമേ മുംബൈയിൽ എത്തുകയുള്ളൂ.ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ആണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് .ദുബൈയിലെ പ്രമുഖ ഹോട്ടലിൽ കുളിമുറിയിൽ ബാത് ടബ്ബിൽ ശനി രാത്രി ഒമ്പതോടടുത്താണ് ശ്രീദേവിയെ മരിച്ച നിലയിൽ ഭർത്താവ് ബോണി കപൂർ കാണുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top