മരണശേഷവും ദുരൂഹത; ശ്രീദേവിയുടെ മൃതദേഹം ഉടന്‍ വിട്ടുനല്‍കില്ല

ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ വിട്ടൊഴിയുന്നില്ല. ഇന്ന് വൈകീട്ടോടെ ദുബായില്‍ നിന്ന് മൃതശരീരം വീട്ടുകാര്‍ക്ക് വിട്ടുനല്‍കുമെന്ന് മുന്‍പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും ശരീരം വിട്ടുകൊടുത്തിട്ടില്ല. മൃതശരീരം ഉടന്‍ വിട്ടുനല്‍കില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. മൃതദേഹം ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അപകട മരണമാണെന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അതിനുള്ള സാധ്യതകളും മങ്ങി. ഇനിയും ഏറെ വൈകിയായിരിക്കും മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കുക. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ മൃതദേഹം വിട്ടുകിട്ടാത്തതിനാല്‍ ദുബായില്‍ തന്നെ തങ്ങും.
തുടര്‍നടപടികള്‍ക്കുവേണ്ടി ദുബായ് പോലീസ് കേസ് പബ്ലിക് പ്രോസിക്യൂഷന് വിട്ടുനല്‍കി. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് മരണശേഷം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ഇന്ന് പുറത്തുവന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് മരണത്തിന്റെ കാരണം വെള്ളം ശ്വാസകോശത്തില്‍ കയറിയത് മൂലമാണെന്ന് സ്ഥിരീകരിച്ചു. അതോടെ മരണത്തില്‍ ദുരൂഹതയും വര്‍ദ്ധിച്ചു. ബോധരഹിതയായി വെള്ളം നിറഞ്ഞ ബാത്ടബ്ബിലേക്ക് വീണതുവഴി ശ്വാസകോശത്തിലേക്ക് വെള്ളം കയറിയതാകും മരണകാരണമെന്ന് പറയുന്നു. എങ്കിലും ഇതിന് സ്ഥിരീകരണമായിട്ടില്ല. അതേ സമയം, ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here