Advertisement

ശ്രീദേവിയുടെ ഓര്‍മ്മയില്‍ തേങ്ങലോടെ ആരാധകര്‍

February 26, 2018
2 minutes Read

ബോളിവുഡ് നടി ശ്രീദേവിയുടെ മരണം ആരാധകരെ ഏറെ സ്തബ്ധരാക്കി. ഇനിയും മരണവുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെയാണ് ആരാധകര്‍ ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ആയിരിക്കുന്നത്. ജീവനറ്റ ശ്രീദേവിയുടെ ശരീരം ഒരു നോക്കുകാണാന്‍ നടിയുടെ മുംബൈയിലെ വസതിയിലേക്ക് ആരാധകര്‍ ഒഴുകിയെത്തുകയാണ്. രാജ്യത്തിന്റെ പലയിടങ്ങളിലും ശ്രീദേവിയെ അനുസ്മരിച്ചുകൊണ്ട് പലതരത്തിലുള്ള പരിപാടികളാണ് ആരാധകര്‍ നടത്തികൊണ്ടിരിക്കുന്നത്. കാന്‍പൂരില്‍ ശ്രീദേവിയുടെ ആരാധകര്‍ മെഴുകുതിരികള്‍ തെളിയിച്ച് പ്രിയപ്പെട്ട താരത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ജുഹുവിലെ പവൻ ഹൻസ് ശ്മശാനത്തിൽ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകീട്ടോടെ മൃതശരീരം മുംബൈയില്‍ എത്തിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top