Advertisement

ദക്ഷിണാഫ്രിക്കന്‍ താരം മോണ്‍ മോര്‍ക്കല്‍ വിരമിക്കുന്നു

February 26, 2018
3 minutes Read
morne morkal

സൗത്താഫ്രിക്കയുടെ പേസ് ബൗളര്‍ മോണ്‍ മോര്‍ക്കല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഉടന്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരിക്കും മോര്‍ക്കല്‍ വിരമിക്കുക. ഓസ്‌ട്രേലിയക്കെതിരെ നാല് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ കാത്തിരിക്കുന്നത്. മത്സരങ്ങളുടെ ആധിക്യം വര്‍ദ്ധിച്ചതും ശരീരിക ക്ഷമതയിലുള്ള വ്യത്യാസവുമാണ് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് മോര്‍ക്കല്‍ മാധ്യമങ്ങളെ അറിയിച്ചു. 33 കാരനായ മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 83 ടെസ്റ്റ് മത്സരങ്ങളും, 117 ഏകദിനങ്ങളും, 44 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലായി 529 വിക്കറ്റുകളാണ് താരം നേടിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 294 വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള മോര്‍ക്കലിന് 300 വിക്കറ്റ് നേട്ടത്തോടെ കരിയര്‍ അവസാനിപ്പിക്കാനുള്ള അവസരമാണ് ഓസ്‌ട്രേലിയക്കെതിരായുള്ള ടെസ്റ്റ് പരമ്പര.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top