ശ്രീദേവിയുടേത് അപകട മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ബോളിവുഡ് താരം ശ്രീദേവിയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. താരത്തിന്റേത് മുങ്ങിമരണമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഹൃദയാഘാതമാണ് മരണകാരണമെന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും അവയെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ബോധരഹിതയായി ബാത്ടബ്ബിൽ വീണ് ശ്വാസകോശത്തിൽ വെള്ളം കയറി മരിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജക്കൂസിയിൽ അനക്കമറ്റ നിലയിലാണ് താരത്തെ ഭർത്താവ് ബോണി കപൂർ കണ്ടെത്തിയത്.
മൃതദേഹം എംബാം നടപടികൾക്കായി പോലീസ് വിട്ടു നൽകി. മൃതദേഹം അൽപ്പസമയത്തിനകം എംബാം ചെയ്യാനായി കൊണ്ടുപോകും. ബുർദുബായ് പോലീസ് മരണസർട്ടിഫിക്കറ്റ് നൽകി.
ഫെബ്രുവരി 24 ന് രാത്രി 11.30 നായിരുന്നു ശ്രീദേവിയുടെ അന്ത്യം. ശനി രാത്രി ഒമ്പതിനാണ് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ അനക്കമറ്റ നിലയിൽ ശ്രീദേവിയെ ഭർത്താവു ബോണി കപൂർ കാണുന്നത്. ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്.
sridevi postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here