ശ്രീദേവിയുടെ മൃതദേഹം ഇന്നെത്തിക്കും

അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിൽ എത്തിക്കും. ചൊവ്വാഴ്ച ഉച്ചയോടെ സോനാപൂരിൽ എംബാം ചെയ്തശേഷം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന. അറബ് മാധ്യമമായ ഖലീജ് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദുബായ് പോലീസ് ഹെഡ് ക്വാർട്ടേഴ്സിലുള്ള ഫോറൻസിക് ഡിപ്പാർട്ട്്മെന്റ് മോർച്ചറിയിലാണ് ശ്രീദേവിയുടെ മൃതദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ശ്രീദേവിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ശരീരത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ബോണി കപൂറിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ദുബായിലെ ഹോട്ടലിലെ ബാത്ത് റൂമില്‍ കുഴഞ്ഞ് വീഴുകയായിരുന്നു ശ്രീദേവി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here