ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് അഷ്റഫ് താമരശ്ശേരി

ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളി. പൊതു പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയാണ് ശ്രീദേവിയുടെ മൃതദേഹം എംബാം സെന്ററില്‍ നിന്ന് ഏറ്റുവാങ്ങിയത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റില്‍ അഷ്റഫാണ് മൃതദേഹം ഏറ്റുവാങ്ങുന്നതെന്നാണ് എഴുതിയിരിക്കുന്നത്. ഈ രേഖയുമായാണ് കോണ്‍സുലേറ്റ് അധികൃതര്‍ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചത്.
ബോണി കപൂറിന്റെ ബന്ധുവായ സൗരഭ് മല്‍ഹോത്രയാണ് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാം നടത്തിയിരുന്നതെങ്കിലും യുഎഇയിലെ നടപടികളെ കുറിച്ച് സൗരഭിന് ധാരണ ഇല്ലാഞ്ഞതിനാല്‍ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കാനായത്. അഷ്റഫ് താമരശ്ശേരിയ്ക്കൊപ്പം നാസര്‍ വാടാനപ്പള്ളി, നാസര്‍ നന്തി എന്നിവരും ഉണ്ടായിരുന്നു.
ഉറങ്ങുന്നത് പോലെയാണ് ശ്രീദേവിയെ അവസാനമായി കണ്ടപ്പോള്‍ തോന്നിയതെന്നാണ് മൃതദേഹം കൈമാറിയതിന് ശേഷം അഷ്റഫ് താമരശ്ശേരി ഗള്‍ഫ് ന്യൂസിനോട് വെളിപ്പെടുത്തിയത്. 840 ദിര്‍ഹം വിലവരുന്ന മരത്തിന്റ ശവപ്പെട്ടിയിലാണ് ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയച്ചത്. വാര്‍ത്തകളില്‍ കണ്ടത് പോലെ മുറിവുകള്‍ ഒന്നും തലയില്‍ കാണാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ക്രീനില്‍ കാണുന്നതിനേക്കാല്‍ മെലിഞ്ഞ മുഖമായിരുന്നു അവസാനമായി ഒരു നോക്ക് കാണുമ്പോളെന്നും അഷ്റഫ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here