Advertisement

വാഹനമിടിച്ച് 9 കുട്ടികൾ മരിച്ച സംഭവം; മനോജ് ബൈത കീഴടങ്ങി

February 28, 2018
0 minutes Read
bjp leader manoj baitha surrendered

ബീഹാറിലെ മുസഫർപൂർ ജില്ലയിൽ വാഹനം ഇടിച്ച് 9 കുട്ടികൾ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ബിജെപി നേതാവ് മനോജ് ബൈത കീഴടങ്ങി. ഇന്നലെയാണ് ബൈത പോലാസിൽ കീഴടങ്ങിയത്.

കീഴടങ്ങിയ മനോജ് ബൈതയെ പാറ്റ്‌ന മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. അപകടത്തിൽ ഇയാൾക്കും സാരമായ പരിക്കേറ്റിരുന്നു. അപകടം നടന്ന സമയത്ത് മദ്യപിച്ചിരുന്നുതായി ബൈത പോലീസിൽ പറഞ്ഞു. അതോടൊപ്പം വണ്ടി ഓടിച്ചത് താനല്ല എന്നും ഇയാൾ അറിയിച്ചു.

മനോജ് ബൈതയുടെ ബൊലേറോയാണ് പ്രദേശത്തെ സർക്കാർ സ്‌കൂളിൽ നിന്നു വിദ്യാർഥികൾ പുറത്തേക്കു വന്ന സമയത്ത് നിയന്ത്രണം വിട്ട് വിദ്യാർഥികൾക്കു മേൽ പാഞ്ഞുകയറിയത്. കൂടാതെ വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top