ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു; മോദി ഇന്ന് ബിജെപി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനങ്ങളെ എങ്ങനെ ഒരുക്കണമെന്നതിനെ കുറിച്ചും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതിനെ കുറിച്ചും മോദി ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികൾ സംബന്ധിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും. കേന്ദ്രബജറ്റ് സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പിന് വിഭിന്നമായി ഇത്തവണ കോണ്‍ഗ്രസ് ശക്തമായ വെല്ലുവിളി ഉയര്ത്തുന്നുണ്ടെന്നതിനാല് കൂടുതല്‍ മികച്ച രീതിയിലുള്ള പ്രചാരണ പരിപാടികളാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here