കാര്‍ത്തി ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടു

ഐഎന്‍എക്‌സ് പണമിടപാട് കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ തരണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഐഎന്‍എക്‌സ് പണമിടപാട് കേസില്‍ കാര്‍ത്തി ചിദംബരത്തെ ഇന്നാണ് അറസ്റ്റ് ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കാര്‍ത്തിയ്ക്കെതിരെ കേസ് നടക്കുകയാണ്. ചെന്നൈ സിബിഐയാണ് അറസ്റ്റ് ചെയ്തത്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്. കാര്‍ത്തി ഈ മാസം 23ന് സിബിഐ കോടതി മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് ഐഎസ്എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here