മെഡിക്കല്‍ കോഴ; എം.ടി. രമേശിനെതിരായ കേസ് ലോകയുക്ത അവസാനിപ്പിച്ചു

മെഡിക്കൽ കോഴ കേസിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെതിരായ കേസ് ലോകയുക്ത അവസാനിപ്പിച്ചു. രമേശിനെതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത കേസ് അവസാനിപ്പിച്ചത്.
മെഡിക്കൽ കോളജിന് അനുമതി ലഭിക്കാൻ കോഴ വാങ്ങിയെന്ന ബിജെപിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് എം.ടി രമേശിനെതിരെ പരാമർശമുണ്ടായിരുന്നത്. മെഡിക്കൽ കോളജിനു അനുമതി നൽകാമെന്നു വാഗ്ദാനം ചെയ്തു എസ്.ആര്. കോളജ് ഉടമ ആര്. ഷാജിയില്‍നിന്നു 5.60 കോടി രൂപ ആര്.എസ്. വിനോദ് വാങ്ങിയെന്നു ബിജെപി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന നിലപാടിലായിരുന്നു രമേശ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here