ചരിത്രത്തിലാദ്യമായി സൗദിയിൽ ഒരു വനിത മന്ത്രിയായി

സൗദി അറേബ്യയിൽ ആദ്യമായി ഒരു വനിതാമന്ത്രി നിയമിതയായി. ഡോ. തമാദർ ബിൻത് യുസുഫ് അൽ റമ്മഹ് ആണ് ഈ അപൂർവ സൗഭാഗ്യത്തിന് അർഹയായത്. തൊഴിൽ-സാമൂഹ്യവികസന വകുപ്പിലെ ഡെപ്യൂട്ടി മന്ത്രിയായാണ് തമാദർ നിയമിതയായിരിക്കുന്നത്.
സൗദി രാജാവ് ഭരണസൈനിക നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ സുപ്രധാന അഴിച്ചുപണിക്കിടെയാണ് ഈ ചരിത്രമുഹൂർത്തം. സൗദി അറേബ്യയിൽ ഇത്തരമൊരു സുപ്രധാന പദവിയിൽ ഒരു വനിത നിയമിക്കപ്പെടുന്നത് ഇതാദ്യമായാണ്.
മാഞ്ചെസ്റ്റർ സർവകലാശാലയിൽ നിന്ന് റേഡിയോളജി, മെഡിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിൽ പിഎച്ച്ഡി നേടിയ ഡോ തമാദർ ഏറെക്കാലം കിംഗ് സൗദ് സർവകലാശാലയിലെ അധ്യാപികയായി പ്രവർത്തിച്ചിരുന്നു. 2016ൽ ഹ്യൂമൺ റൈറ്റ്‌സ് കമ്മീഷനിലെ സൗദി പ്രതിനിധിയായി അവർ നിയമിക്കപ്പെട്ടിരുന്നു.
വനിതകൾക്ക് കൂടുതൽ അധികാരവും സ്വാതന്ത്ര്യവും നൽകാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമാണ് ഇത്. സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമായി വരുന്ന സന്ദർഭത്തിലാണ് തൊഴിൽ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായി ഒരു വനിത നിയമിക്കപ്പെടുന്നതെന്നത്. കഴിഞ്ഞ ദിവസമാണ് വനിതകൾക്ക് സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ ആദ്യമായി സൗദി ഭരണകൂടം അവസരം നൽകിയത്.
saudi appoints first female minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here