ശ്രീദേവിയുടെ സംസ്കാരം ഇന്ന്

ബോളിവുഡ് താരം ശ്രീദേവിയുടെ സംസ്കാരം ഇന്ന്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ രാത്രിയോടെയാണ് ശ്രീദേവിയുടെ മൃതദേഹം മുബൈയില്‍ എത്തിച്ചത്.പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ട് വന്നത്. ഇപ്പോള്‍ അന്ധേരിയിലെ വീട്ടിലാണ് മൃതദേഹം. രാവിലെ 9.30-ഓടെ പൊതുദര്‍ശനത്തിനായി മൃതദേഹം അന്ധേരിയിലെ സെലിബ്രേഷന്‍ ക്ലബിലേക്ക് മാറ്റും. അവസാനമായി ഒരു നോക്ക് കാണുവാന്‍ മുംബൈയിലെ വസതിയില്‍ വന്‍ജനക്കൂട്ടമാണെത്തുന്നത്. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പോലീസ് ഇടയ്ക്കിടെ ലാത്തിചാര്‍ജ്ജ് നടത്തി. വൈകിട്ട് 3.30വ് പര്‍ലെ ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്‌കാരം.
വിശദമായ അന്വേഷണത്തിനും ഫോറന്‍സിക് പരിശോധനയ്ക്കുമൊടുവില്‍ നടി ബാത്ത്ടബിലേക്ക് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു എന്ന നിഗമനത്തിലെത്തിയ ദുബായി പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങാനായി അനില്‍ കപൂര്‍, സോനം കപൂര്‍ തുടങ്ങിയവരും ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകളുമടക്കം കപൂര്‍ കുടുംബം വിമാനത്താവളത്തിലെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here