മെക്രോ ഫിനാൻസ് തട്ടിപ്പ് കേസ് വാദിക്കുന്ന പബ്‌ളിക് പ്രോസിക്യുട്ടറെ ഹൈക്കോടതി മാറ്റി

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് വാദിക്കുന്ന പബ്‌ളിക് പ്രോസിക്യുട്ടറെ
ഹൈക്കോടതി മാറ്റി. കേസിൽ അടുത്ത വാദത്തിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ ഹാജരാവണം
റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനോട് രേഖകൾ പഠിച്ച് രേഖകളുമായി ഹാജരാവാൻ കോടതി ഉത്തരവിട്ടു.
വാദത്തിനിടെ സർക്കാർ അഭിഭാഷകനെ കോടതി രൂക്ഷമായി വിമർശിച്ചു. നിങ്ങൾ ഏതെങ്കിലും കളറിനു വേണ്ടി ഹാജരാവേണ്ടതില്ലന്ന് ജസ്റ്റീസ് ബി സുധീന്ദ്ര കുമാർ ഓർമ്മിപ്പിച്ചു
കേസിൽ വിജിലൻസിനെ ഹൈക്കോടതിയുടെ രൂക്ഷമായി വിമർശിച്ചു. കേസ് ഡയറിയും എന്നു മുതലാണ് ഫണ്ട് വകമാറ്റിയതെന്നും അറിയിക്കാൻ വിജിലൻസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ ജഡ്ജി കോടതി മുറിയിലേക്ക് വിളിപ്പിച്ചു. ഉദ്യോഗസ്ഥനും വ്യക്തമായി വിവരങ്ങൾ ധരിപ്പിക്കാൻ കഴിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥന് പ്രാഥമിക വിവരങ്ങൾ പോലും അറിയിലെന്ന് കോടതി പരാമർശിച്ചു.
കേസ് പഠിക്കാതെയാണ് വന്നിരിക്കുന്നതെന്നും ഇങ്ങനെയാണോ കേസ് അന്വേഷിക്കുന്നതെന്നും കോടതി ചോദിച്ചു. തുടർന്നാണ് എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഹാജരാവാൻ നിർദേശിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നൽകി ഹർജി പരിഗണിക്കുന്നതിനിടെയാണ് വിമർശനം. കേസ് തിങ്കളാഴ്ച പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here