കാര്‍ത്തി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും

ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് കാര്‍ത്തിയെ 15 ദിവസത്ത കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടുമെന്നാണ് സൂചന. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.
ഐഎൻ.എക്സ് മീഡിയ കമ്പനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇന്നലെ കാര്‍ത്തിയെ അറസ്റ്റ് ചെയ്തത്. ലണ്ടനില്‍ നിന്ന് ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. 305കോടി രൂപയുടെ വിദേശ നിക്ഷേപം നേടാനായി ഐഎന്‍എക്സ് മീഡിയ എന്ന കമ്പനിയെ സഹായിച്ചെന്നും അതിന് കൈക്കൂലി വാങ്ങിയെന്നതുമാണ് കാര്‍ത്തിയ്ക്കെതിരെയുള്ള കേസ്. ഷീന ബോറ കൊലകേസില്‍ ജയില്‍ കഴിയുന്ന പീറ്റര്‍ മുഖര്‍ജിയുടേയും ഇന്ദ്രാണി മുഖര്‍ജിയുടേയും ഉടമസ്ഥതയില്‍ ഉള്ളതാണ് ഐഎന്‍എക്സ് മീഡിയ കമ്പനി.
karthy chidambaram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here