ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ട വിവാദം; ബാലാവകാശ കമ്മീഷന്‍ പരിശോധിക്കട്ടെ എന്ന് മന്ത്രി കടകംപിള്ളി

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടം ആചാരത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തതിനു പിന്നാലെ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനും തന്റെ നിലപാട് അറിയിച്ചു. കുത്തിയോട്ടം ആചാരത്തെ ഇപ്പോള്‍ ആരും വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നും അതേസമയം ബാലാവകാശ കമ്മീഷന്‍ അതേ കുറിച്ച് പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കട്ടെ എന്നും മന്ത്രി നിലപാട് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ക്കായി ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ടം ആചാരത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസേടുത്തിരുന്നു. ഡിജിപി ആര്‍. ശ്രീലേഖ കുത്തിയോട്ടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ കേസെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here