ലോക്പാല്‍ യോഗം; പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ന്യൂഡൽഹി: ലോക്പാൽ യോഗത്തിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം നിരസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ. പ്രത്യേക ക്ഷണിതാവായാണ് മല്ലികാർജുനയെ പ്രധാനമന്ത്രി യോഗത്തിലേക്ക് വിളിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ തുടങ്ങിയർ പങ്കെടുക്കുന്ന യോഗത്തിലേക്കായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുനയെ ക്ഷണിച്ചിരുന്നത്. പ്രത്യേക ക്ഷണിതാവെന്ന രീതിയിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് മല്ലികാർജുന പ്രധാനമന്ത്രിയെ അറിയിച്ചു. അഴിമതി വിരുദ്ധ സ്വതന്ത്ര അന്വേഷണ സമിതിയിലേക്ക് ക്ഷണിച്ചത് പ്രതിപക്ഷത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാൻ മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ അവിടെ പ്രതിപക്ഷത്തിന് സ്വതന്ത്രമായി ശബ്ദമുയർത്താനുള്ള അവകാശം നിഷേധിച്ചിരിക്കുകയാണെന്നും മല്ലികാർജുന കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here