പ്രവാസിയുടെ ആത്മഹത്യ; പിടിയിലായവര്‍ ഡമ്മിപ്രതികളാണെന്ന് മകന്

പുനലൂരില്‍ പ്രവാസി സുഗതന് ആത്മഹത്യ ചെയ്ച സംഭവത്തില്‍ യഥാര്‍ത്ഥ കാരണക്കാരല്ല അറസ്റ്റിലായതെന്ന് സുഗതന്റെ മകന് സുജിത്. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഭരണസ്വാധീനം ഉപയോഗിച്ചാണ് പ്രതികളെ രക്ഷിക്കാൻ നീക്കം നടത്തുന്നതെന്നും മകൻ ആരോപിച്ചു. അച്ഛന്റെ സ്വപ്നം ആയിരുന്നു ആ വര്‍ക് ഷോപ്പ് നിര്‍മ്മാണം തുടരാനുള്ള നടപടി ഉണ്ടാകുമെന്നും സുജിത് പറഞ്ഞു. പ്രതികളുടെയും സുഗതന്റെയും ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
കേസിൽ എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍കിഴക്കേതില്‍ വീട്ടില്‍ എം.എസ് ഗിരീഷ്(31), സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും, എഐവൈഎഫ് നേതാവുമായ ഇളമ്പല്‍ ചീവോട് പാലോട്ട്മേലേതില്‍ ഇമേഷ്(34), ചീവോട് സതീഷ് ഭവനില്‍ സതീഷ്(32) എന്നിവരാണ് അറസ്റ്റിലായത്. പത്തനാപുരം സിഐ എം. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.ഇവര്‍ ഡമ്മി പ്രതികളാണെന്ന് സുജിത് ആരോപിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here