ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവതി മരിച്ച നിലയില്‍

ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു, എനിക്ക് വേണ്ടിയല്ല, എന്റെ മകന് വേണ്ടി. കരഞ്ഞ് കൊണ്ട് ചോരയൊലിപ്പിക്കുന്ന മുഖവുമായി വന്ന് സത്യ എന്ന യുവതിപറഞ്ഞ കാര്യമാണിത്. കൊല്ലുമെന്ന് ഭര്‍ത്താവ് നിരന്തരമായി പറഞ്ഞ് ഉപദ്രവിക്കുന്നുവെന്ന് കാണിച്ചായിരുന്നു ആ വീഡിയോ. എന്നാല്‍ കൊടി പീഡനങ്ങളേറ്റു വാങ്ങിയ സത്യയെ മരിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ മരണ ശേഷമാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടത്.
ഫെബ്രുവരി 27മുതലാണ് സത്യയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഫെബ്രുവരി 25നാണ് സത്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഫോണ്‍ നമ്പറും വീടിന്റെ മേല്‍വിലാസവും അടക്കം സത്യ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. കൊടിയ പീഡനം ഏറ്റ് വാങ്ങിയിട്ടും ജീവിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച സത്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹത ഉണ്ടാക്കുന്നുണ്ട്.
തന്റെ രക്ഷിക്കണമെന്നാണ് വീഡിയോയില്‍ ഉടനീളം സത്യ ആവശ്യപ്പെട്ടത്. മിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിനിയാണ് സത്യ. സംഭവത്തില്‍ പോലീസ് ഭര്‍ത്താവ് സമ്പത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടിട്ടും പോലീസുകാര്‍ നടപടി എടുത്തില്ലെന്ന് സത്യ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here