Advertisement

പൂഞ്ചിൽ പാക് ഷെൽ ആക്രമണം : രണ്ടു ഇന്ത്യൻ സേനാംഗങ്ങൾക്ക് പരിക്ക്

March 2, 2018
0 minutes Read
pak attack Loc again

പൂഞ്ചിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത മോർട്ടാർ ഷെൽ ആക്രമണത്തിൽ രണ്ടു ഇന്ത്യൻ സേനാംഗങ്ങളും ഒരു സാധാരണ പൗരനും പരിക്കേറ്റു. ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ടു പാക് സൈനികർ മരിച്ചു. രാജൗടി പട്ടണത്തിലെ നൗഷേറയിലും കനത്ത ഷെൽ ആക്രമണം ഉണ്ടായി.

സുന്ദർബനി, നൗഷേറ, ഖൗർ സെക്ടറുകളിലും ജമ്മു ജില്ലകളിലും ഇന്നലെയും പാക് വെടി വയ്പ്പുണ്ടായിരുന്നു. സുന്ദർബനിയിൽ രാത്രിയിലാണ് ഷെല്ലിങ് നടന്നതെന്നും ഇതേ തുടർന്ന് കാട്ടു തീ ഉണ്ടായെന്നും രാജൗടി ഡെപ്യൂട്ടി കമ്മീഷണർ ഇക്ബാൽ ചൗധരി പറഞ്ഞു. നൗഷേറ പട്ടണത്തിലും ഷെല്ലുകൾ വന്നു പതിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top