ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് സരിത

സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ തന്നെയും കക്ഷിചേരാന്‍ അനുവദിക്കണമെന്ന് സരിത നായര്‍. ഹര്‍ജിയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി തന്നെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്ന് സരിത പറഞ്ഞു. റിപ്പോര്‍ട്ട് തനിക്കെതിരായപ്പോള്‍ റിപ്പോര്‍ട്ടിനെ പഴിചാരി ഉമ്മന്‍ചാണ്ടി രക്ഷപ്പെടാന്‍ നോക്കുകയാണെന്നും സരിത പറഞ്ഞു. തുടക്കം മുതലേ ഉമ്മന്‍ചാണ്ടി റിപ്പോര്‍ട്ടിന്റെ ഭാഗമാണെന്നും സരിത നായര്‍ കൂട്ടിച്ചേര്‍ത്തു. കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് ഉമ്മന്‍ചാണ്ടി ഇന്നലെ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് സരിത കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here