Advertisement

കാമുകിയുടെ പ്രസവത്തിൽ ആദ്യം കട്ടക്ക് കൂടെ നിന്ന് ആശ്വസിപ്പിച്ച് കാമുകൻ; പിന്നീട് ബോധംകെട്ട് വീണു; വീഡിയോ വൈറൽ

March 6, 2018
1 minute Read
father to be passess out during girlfriends labour

കാമുകിയുടെ പ്രസവവേദന കണ്ട് ബോധംകെട്ടു വീണ യുവാവിന്റെ വീഡിയോ വൈറലാകുന്നു. ബർമിംഗ്ഹാം വുമൻസ് ഹോസ്പിറ്റലിലാണ് സംഭവം.

വൺ ബോൺ എവരി മിനിറ്റ് എന്ന ഷോയുടെ ഭാഗമായി ചിത്രീകരിച്ച വീഡിയോയിലാണ് 23 കാരിയായ കാമുകി ഏമിയുടെ പ്രസവവേദന കണ്ട് 29 കാരനായ ബെൻ ബോധരഹിതനായി തറയിലേക്ക് വീഴുന്നത്.

കുഞ്ഞിനെ തങ്ങളുടെ ലോകത്തേക്ക് വരവേൽക്കാൻ ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവങ്ങൾ പകർത്തുന്ന പരിപാടിയാണ് വൺ ബോൺ എവരി മിനിറ്റ്.

തുടക്കത്തിൽ വേദനകൊണ്ട് പുളയുന്ന ഏമിക്ക് വേദന സംഹാരി ശ്വസിക്കുവാൻ സഹായിച്ചും അവളെ ആശ്വസിപ്പിച്ചും കൂടെ കട്ടക്ക് നിന്ന ബെൻ എന്നാൽ അൽപ്പസമയത്തിനകം ബോധംകെടുകയായിരുന്നു.

ഏമിയെ പരിചരിച്ച മിഡ് വൈഫിന് ഒടുവിൽ ബെന്നിനെ നോക്കാൻ മറ്റൊരു നേഴ്‌സിനെ വിളിച്ചുവരുത്തേണ്ടി വന്നു.

ആമ്പർ റോസ് എന്ന പെൺകുഞ്ഞിനാണ് ഏമി ജന്മം കൊടുത്തത്.

father to be passess out during girlfriends labour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top