തന്റെ അറസ്റ്റ് റദ്ദാക്കണമെന്ന കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം കോടതി തള്ളി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ തന്നെ അറസ്റ്റ് ചെയ്ത സിബിഐ നടപടി റദ്ദാക്കണമെന്ന കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. എഫ്‌ഐആര്‍ പോലും രേഖപ്പെടുത്താതെയുള്ള അറസ്റ്റായിരുന്നുവെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നുമുള്ള കാര്‍ത്തിയുടെ പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. കാർത്തി ചിദംബരെ അറസ്റ്റിലായ സ്ഥിതിക്ക് അറസ്റ്റ് തടയണമെന്ന ഹർജിക്ക് പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും അറസ്റ്റ് റദ്ദാക്കണമെന്നുമുള്ള കാർത്തിയുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. അതേസമയം കാർത്തിയെ ചോദ്യം ചെയ്യുന്നതിനായി ഒൻപത് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് സിബഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here