Advertisement

മേഘാലയയില്‍ ബിജെപി സഖ്യം അധികാരത്തില്‍; സാംഗ്മ സത്യപ്രതിജ്ഞ ചെയ്തു

March 6, 2018
0 minutes Read
Sanghma

ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് മേഘാലയ പിടിക്കാനായില്ല. ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ബിജെപി സഖ്യത്തെ മേഘാലയയില്‍ അധികാരത്തിലെത്തിക്കുന്നതില്‍ സഹായിച്ചു. കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മേഘാലയയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. 34 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി സഖ്യം അധികാരത്തിലേറിയത്. 21 സീറ്റുകളുള്ള കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും 19 സീറ്റുള്ള എന്‍പിപിയുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. എന്നാല്‍ ബിജെപിക്ക് മേഘാലയയില്‍ ഉള്ളത് രണ്ട് സീറ്റുകള്‍ മാത്രം. യുഡിപി (6), പിഡിഎഫ് (4), എച്ച്എസ്പിഡിപി (2) എന്നിവരാണ് ബിജെപി സഖ്യത്തിലെ മറ്റ് കക്ഷികള്‍. രണ്ട് സീറ്റുകള്‍ മാത്രമുള്ള ബിജെപിയെ സഖ്യത്തില്‍ ആവശ്യമില്ലെന്ന നിപലാടാണ് എച്ച്എസ്പിഡിപി സ്വീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞക്കിടയില്‍ എച്ച്എസ്പിഡിപിയുടെ ബിജെപി വിരുദ്ധ നിലപാട് മേഘാലയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ മറ്റ് സഖ്യകക്ഷികള്‍ ബിജെപിയെ അനുകൂലിക്കുകയാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാംഗ്മയെയും എച്ച്എസ്പിഡിപി അംഗീകരിച്ചിട്ടില്ല. അധികാരത്തിലേറുന്ന സഖ്യത്തില്‍ ഇത്രയും വിവാദങ്ങള്‍ ഉടലെടുത്തിരിക്കെയാണ് ഇന്ന് സത്യപ്രതിജ്ഞ നടന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top