Advertisement

മമ്മൂട്ടിയുടെ ‘സഖാവ് പിവി’ പിണറായി വിജയനല്ല

March 6, 2018
1 minute Read
sakhav pv

സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി പിണറായി വിജയനാകുന്നു എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി ആരാധകരുടെ ചര്‍ച്ചാ വിഷയം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതാണ് ഈ ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയത്. എന്നാല്‍ ചിത്രത്തിലെ കഥാപാത്രം മുഖ്യമന്ത്രിയാണെങ്കിലും പിണറായി വിജയനുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ഇതെകുറിച്ച് സംവിധായകന്‍ തന്നെ പ്രതികരിച്ചിരിക്കുന്നത്. പിണറായി വിജയന്റെ രൂപ സാദൃശ്യമുള്ള മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. ചിത്രത്തിന്റെ വ്യാജമായ പോസ്റ്ററാണിത്. അത്ര പ്രായമുള്ള മുഖ്യമന്ത്രിയായല്ല മമ്മൂട്ടി എത്തുന്നതെന്നാണ് സംവിധായകന്റെ പ്രതികരണം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ പേര് ഇത് വരെ നിശ്ചയിച്ചിട്ടില്ലെന്നും സഖാവ് പിവി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന് തന്റെ സിനിമയുമായി യാതൊരു ബന്ധം ഇല്ലെന്നും സന്തോഷ് പറയുന്നു.

sakhav pv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top