മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ അറസ്റ്റിലായ ചെറുതാഴം സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചെറുതാഴം പരത്തി ഹൗസിൽ വിജേഷിനെ (37) ആണ് കണ്ണൂർ എസ്പിയുടെ സ്ക്വാഡ് തിങ്കളാഴ്ച കാസർഗോട്ടു നിന്നും അറസ്റ്റ് ചെയ്തത്. വിജേഷ് ആർഎസ്എസ് അനുഭാവിയാണെന്നു പോലീസ് പറഞ്ഞു. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കഴിഞ്ഞ വർഷം തിരുവനന്തപുരം മ്യൂസിയം പോലീസ് വിജേഷിനെതിരേ കേസെടുത്തിരുന്നു. കടുത്ത ആർഎസ്എസ് അനുഭാവിയും സിപിഎം വിരോധിയുമാണെന്നും ശനിയാഴ്ച ത്രിപുര തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഹരം കയറിയാണ് സിപിഎം ഓഫീസിലേക്ക് വിളിച്ചതെന്നും പ്രതി പോലീസിന് മൊഴി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here