ബിജെപി ഓഫീസിന് നേരെ ബോംബേറ്

പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കറുടെ പ്രതിമ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ ബി.ജെ.പി ഓഫീസിന് നേരെ ബോംബേറ്. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെയാണ് പെട്രോൾ ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല.
ത്രിപുര വിജയത്തിന് ശേഷം സംസ്ഥാനത്ത് ബിജെപി കനത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തമിഴ്നാട്ടിലും അക്രമങ്ങൾ നടന്നത്. ഇതിന് പിന്നാലെയാണ് ബിജെപി ഓഫീസിന് നേരെ ബോംബേറ് ഉണ്ടായത്.
അതേസമയം, സ്ഥിതി നിയന്ത്രണവിധേയമായെന്ന് പോലീസ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here