വിരഹത്തിന് ഇങ്ങനെയും ഒരു മുഖമുണ്ട്, ശ്രീബാല മേനോന്റെ സംഗീത ആല്‍ബത്തിന് പ്രണയത്തിന്റെ വിരഹമുഖം!

നല്ലനാളേയ്ക്കുവേണ്ടി ഇന്നുകള്‍ ഇല്ലാതെപോകുന്നവര്‍ക്കായി…ഒരു പക്ഷേ പ്രണയത്തില്‍ ആരും കാണാത്ത, ചിത്രീകരിക്കാത്ത ഒരു ‘മേഖല’യാണിത്, മുമ്പിലുള്ള ആ വലിയ ജീവിതത്തിനായി ജീവിതത്തിന്റെ നല്ല നാളുകള്‍ ഹോമിക്കുന്നവരെ കുറിച്ച് അധികം കണ്ടിട്ടില്ല, കേട്ടിട്ടും. ശ്രീബാലയെന്ന മലയാളികളുടെ സംവിധായിക വിരഹം എന്ന സംഗീത ആല്‍ബത്തിലൂടെ ആ ജീവിതമാണ് വരികളിലൂടെ നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്നത്. വിരഹത്തില്‍ മുങ്ങിയ പ്രണയവരികള്‍ക്ക് എന്നും ഹൃദയത്തോട് ഏറെ അടുത്ത് തന്നെയാണ് സ്ഥാനം. അത് തന്നെ ഇവിടെയും. ബോംബെ ജയശ്രീയുടെ ശബ്ദത്തില്‍ പ്രണയം വിരഹഭാവം കയ്യടക്കുമ്പോള്‍ എന്നോ എവിടെയോ അനുഭവിച്ച ആ നിമിഷങ്ങളെയാണ് ഈ അഞ്ചരമിനിട്ടില്‍ ഓരോ പ്രേക്ഷകനും കാണാനും അനുഭവിക്കാനുമാവുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here