Advertisement

മൃഗശാലയില്‍ കൗതുകം നിറച്ച് സിഗരറ്റ് വലിക്കുന്ന ഒറാങ് ഉട്ടാന്‍

March 8, 2018
0 minutes Read

മനുഷ്യര്‍ മാത്രമാണോ സിഗരറ്റ് വലിക്കുന്നത്? ആണെന്നായിരുന്നു എല്ലാവരുടെയും അറിവ്. എന്നാല്‍ മനുഷ്യര്‍ക്ക് സമമായി സിഗരറ്റ് വലിച്ച് പുക വിടുന്ന ഒറാങ് ഉട്ടാന്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയതോടെ ആ സംശയവും മാറി കിട്ടി. ഇന്‍ഡൊനീഷ്യയിലെ ബന്ദൂഗ് മൃഗശാലയിലാണ് കൗതുകകരമായ സംഭവം നടന്നത്. സന്ദര്‍ശകന്‍ ഉപേക്ഷിച്ച സിഗരറ്റ് കുറ്റി കൈകളിലെടുത്ത് മനുഷ്യര്‍ വലിക്കുന്ന അതേ പടി സിഗരറ്റ് പുകയെടുക്കുന്നത് ബന്ദൂഗ് മൃഗശാലയിലെ ഒസോന്‍ എന്നു പേരുള്ള ബോര്‍ണിയന്‍ ഒറാങ് ഉട്ടനാണ്. അനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് വീഡിയോ രംഗങ്ങള്‍ പുറത്തുവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top