Advertisement

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

March 8, 2018
1 minute Read
state film awards

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12മണിയ്ക്ക് മന്ത്രി എകെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. മുപ്പതോളം വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ടിവി ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയും, ടേക് ഓഫ്, അങ്കമാലി ഡയറീസ്, രക്ഷാധികാരി ബൈജു, പറവ എന്നീ ചിത്രങ്ങളാണ് അവാസാന ഘട്ട പട്ടികയില്‍ എത്തിയതെന്നാണ് സൂചന.

മികച്ച നടന്മാരുടെ പട്ടികയില്‍ ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ് എന്നിവരാണ് അന്തിമ മത്സരത്തിനെത്തിയിരിക്കുന്നത്. നടിമാരുടെ കൂട്ടത്തില്‍ പാര്‍വതി, ഐശ്വര്യലക്ഷ്മി, മഞ്ജുവാര്യര്‍, നിമിഷ സജയന്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

state film awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top