ജെ.പി. നഡ്ഡ രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ഷിംല: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചു. ഹിമാചൽപ്രദേശിൽനിന്നുമാണ് നഡ്ഡ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി യുപിയിൽ നിന്നും നിയമ, ഐടി മന്ത്രി രവിശങ്കർ പ്രസാദ് ബിഹാറിൽ നിന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ മധ്യപ്രദേശിൽ നിന്നും രാജ്യസഭയിലേക്കു വീണ്ടും മൽസരിക്കും. സിനിമാ താരം ജയ ബച്ചൻ യുപിയിൽ നിന്ന് സമാജ്വാദി പാർട്ടിയുടെ സ്ഥാനാർഥിയായി വീണ്ടും മൽസരിക്കും. രാജ്യസഭയിലെ 59 ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സിനിമ താരം രേഖ, ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ, സാമൂഹിക പ്രവർത്തക അനു അഗാ എന്നീവരുടെയും കാലാവധി ഏപ്രിലിൽ പൂർത്തിയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here