ശ്രീദേവി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് അമ്മാവന്റെ വെളിപ്പെടുത്തല്‍

ഉള്ളില്‍ കരഞ്ഞ് കൊണ്ട് പുറമെ പുഞ്ചിരിച്ചു, കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് നടുവിലായിരുന്നു ശ്രീദേവി, ശ്രീദേവിയുടെ മരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന തുറന്ന് പറച്ചിലുമായി അമ്മാവന്‍ രംഗത്ത്. ഇതിനെതിരെ പലരും രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും വെളിപ്പെടുത്തലുകള്‍ കേട്ട് സ്തംബ്ധരായിരിക്കുകയാണ് സിനിമാ ലോകം.
പുറമെ ചിരിച്ച് കൊണ്ട് ഉള്ളില്‍ കരഞ്ഞിരുന്നു ശ്രീദേവിയെന്ന് പറഞ്ഞ അമ്മാവന്‍ വേണുഗോപാല്‍ റെഡ്ഡി ബോണി കപൂറുമായുള്ള വിവാഹത്തിന് ശ്രീദേവിയുടെ അമ്മയ്ക്ക് യാതൊരു താത്പര്യം ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. ബോണിയ്ക്ക് ശ്രീദേവിയുടെ വീട്ടില്‍ ഒരിക്കല്‍ പോലും മികച്ച സ്വീകരണം ലഭിച്ചില്ല. വിവാഹിതനായ ബോണിയ്ക്ക് മകളെ വിവാഹം കഴിച്ച് കൊടുക്കാന്‍ ശ്രീദേവിയുടെ അമ്മയ്ക്ക് യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ല. ബോണി കപൂറിന് വലിയ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു.സിനിമയ്ക്കായി ശ്രീദേവിയുടെ പേരിലുണ്ടായിരുന്ന പലതും നിസ്സാര വിലയ്ക്കാണ് ബോണി വിറ്റ് കളഞ്ഞത്. ഇത് ശ്രീദേവിയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായും ഇദ്ദേഹം പറയുന്നു. ബോണി കപൂറിന്റെ ആരോഗ്യം മോശമാണെന്നും മക്കളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും തന്നോട് തന്നെ ശ്രീദേവി വെളിപ്പെടുത്തിയിരുന്നതായി അമ്മാവന്‍ അവകാശപ്പെടുന്നു.
sreedevi uncle, sreedevi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here