ബിജെപിയിലേക്ക് പോകുമെന്ന് സിപിഎം നുണപ്രചരണം നടത്തുന്നു; സുധാകരന്‍

താന്‍ ബിജെപിയിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയുടെ സഹായികളാണെന്നും സിപിഎം നുണപ്രചരണം നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. താന്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ പോകുന്നുവെന്ന സിപിഎം പ്രചരണം തട്ടിപ്പാണെന്നും കെ. സുധാകരന്‍ പറഞ്ഞു. അവസാനം വരെ താന്‍ കോണ്‍ഗ്രസുകാരനായി തുടരും. കോണ്‍ഗ്രസില്‍ നിന്ന് ആര് കൊഴിഞ്ഞുപോയാലും അവസാനം വരെ കോണ്‍ഗ്രസിന്റെ ഭാഗമായി തുടരും. ബിജെപിയിലേക്ക് പോകുമെന്ന് വാര്‍ത്തകള്‍ പരത്തി നുണപ്രചരണം നടത്തുകയാണ് കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറിയായ പി. ജയരാജന്‍. ജയരാജന് മറ്റ് എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടാകും. അതായിരിക്കും ജയരാജന്‍ ഇത്തരത്തിലുള്ള നുണകള്‍ പറഞ്ഞ് പരത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. സുധാകരന്‍ ബിജെപിയുടെ അനുയായിയാകാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനു പിന്നാലെയാണ് സിപിഎമ്മിനെതിരെയും ജയരാജനെതിരെയും വിമര്‍ശനങ്ങളുമായി സുധാകരന്‍ രംഗത്തുവന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here